ചീം: സീറോമലബാർ സെന്റ് ജോൺ മരിയ വിയാനി മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ക്രിസ്മസ് ആഘോഷവും ശനിയാഴ്ച നടന്നു.
ഇടവകാംഗങ്ങൾക്കിടയിൽ കൂട്ടായ്മ വളർത്തുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ നാനൂറോളം പേർ പങ്കെടുത്തു.